Today: 21 Dec 2024 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ഗതാഗത രംഗത്ത് വരുന്നത് വലിയ മാറ്റങ്ങള്‍
Photo #1 - Germany - Otta Nottathil - GERMAN_TRAVEL_CHANGES_2025

ബര്‍ലിന്‍: വിമാനം മുതല്‍ കാര്‍ വരെ പുതുവര്‍ഷത്തില്‍ ജര്‍മന്‍ ഗതാഗത രംഗത്തെ കാത്തിരിക്കുന്നത് വിപുലമായ മാറ്റങ്ങള്‍. വിസ മാനദണ്ഡങ്ങളും ആഭ്യന്തര ~ വിദേശ യാത്രാ ചട്ടങ്ങളും അടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വരും.

കാര്‍ബണ്‍ നികുതി വര്‍ധനയാണ് ഇതില്‍ പ്രധാനം. ടണ്ണിന് 45 യൂറോ എന്നത് 50 യൂറോയാകും. ഇന്ധനവിലയിലാണ് ഇതു നേരിട്ട് പ്രതിഫലിക്കാന്‍ പോകുന്നത്.

ഓറഞ്ച് നിറമുള്ള ടിയുവി കാര്‍ ഇന്‍സ്പെക്ഷന്‍ സ്ററിക്കറുകള്‍ പതിച്ച വാഹനങ്ങളുടെ ജനറല്‍ ഇന്‍സ്പെക്ഷന്‍ നടത്തേണ്ടത് 2025ലാണ്. ഇതു പാസാകുന്ന കാറുകള്‍ക്ക് ബ്ളൂ സ്ററിക്കര്‍ ലഭിക്കും.

കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വരാനിരിക്കുന്ന ഇരുപത് ശതമാനം വര്‍ധനയാണ് മറ്റൊരു പ്രധാന മാറ്റം.

ഡ്റൈവിങ് ലൈസന്‍സുകള്‍ പൂര്‍ണമായി കടലാസ് രഹിതമാക്കി ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടിക്രമങ്ങളും പുതുവര്‍ഷത്തില്‍ പൂര്‍ത്തിയാകും. 1953നു ശേഷം ജനിച്ച എല്ലാവരും ഇതിലേക്കു മാറണം.

ജര്‍മനിയിലെ ലോക്കല്‍ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് യാത്രയ്ക്ക് ഉപയോഗിക്കുന്ന പ്രതിമാസം 49 യൂറോ വരുന്ന ടിക്കറ്റിന് ഇനി 58 യൂറോയാകും. വിന്റര്‍ സമയക്രമം അനുസരിച്ച് മറ്റു ട്രെയിന്‍ യാത്രകള്‍ക്കുള്ള ടിക്കറ്റ് നിരക്കും കൂടും. ചില ട്രെയിന്‍ റൂട്ടുകളിലും മാറ്റം വരും. വിദേശ രാജ്യങ്ങളിലേക്കുള്ള കണക്ഷന്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

ജര്‍മന്‍ വിമാനത്താവളങ്ങളില്‍ ഫീസും ടാക്സും വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പല എയര്‍ലൈനുകളും ജര്‍മനിയിലെ സേവനം ഒഴിവാക്കുകയാണ്. എന്നാല്‍, ചില പുതിയ ഫ്ളൈറ്റ് റൂട്ടുകള്‍ പുതുവര്‍ഷത്തില്‍ ആരംഭിക്കുകയും ചെയ്യും. ഡിസ്കവര്‍, കോണ്‍ഡോര്‍, ഈസിജെറ്റ് എയര്‍ലൈനുകളാണ് സര്‍വീസ് വര്‍ധിപ്പിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിച്ച് എ്നിവിടങ്ങളില്‍നിന്ന് മിന്നിയപൊളിസ്, മിനസോട്ട, റോം, മിലന്‍, പ്രേഗ്, വിയന്ന, സൂറിച്ച് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഡ്യുസല്‍ഡോര്‍ഫില്‍നിന്നുള്ള ആഭ്യന്തര സര്‍വീസുകളാണ് ഈസിജെറ്റ് വര്‍ധിപ്പിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്റെ പുതിയ എന്‍ട്രി ആന്‍ഡ് എക്സിറ്റ് സിസ്ററം (ഇഇഎസ്) പല തവണ മാറ്റിവച്ച് 2025ല്‍ നടപ്പാക്കാന്‍ തീരുമാനമായിക്കഴിഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന വിദേശികള്‍ക്ക് ബാധകമായി ഇടിഐഎഎസ് സംവിധാനവും പുതിയ വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരും.
- dated 14 Dec 2024


Comments:
Keywords: Germany - Otta Nottathil - GERMAN_TRAVEL_CHANGES_2025 Germany - Otta Nottathil - GERMAN_TRAVEL_CHANGES_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
X_Mas_album_athipoojithamam_Christmas_released_kumpil_Creations
"അതിപൂജിതമാം ക്രിസ്മസ്" കരോള്‍ഗാന ആല്‍ബം റിലീസ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
car_driven_in_to_crowd_magdeburg_Xmas_market_2_dead
ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ പാഞ്ഞുകയറി 2 മരണം Recent or Hot News

60 പേര്‍ക്ക് പരിക്ക്
ഭീകരാക്രമണം എന്നു സംശയം
പ്രതി സൗദി പൗരനായ ഡോക്ടര്‍ അറസ്ററില്‍ .. തുടര്‍ന്നു വായിക്കുക
യൂറോസോണ്‍ പണപ്പെരുപ്പം കൂടി Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_samajam_x_mas_2024_celebrated
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ക്രിസ്മസ് ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
kindergeld_germany_hike_2025
ജര്‍മനിയില്‍ കിന്‍ഡര്‍ഗെല്‍ഡ് ഉയര്‍ത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
theft_jewellery_mich_germany
മ്യൂണിക്കില്‍ ആഡംബര ജ്വല്ലറി ആയുധധാരികള്‍ കൊള്ള ചെയ്തു
തുടര്‍ന്നു വായിക്കുക
eistein_mileva_love_letters
ശാസ്ത്രീയമായി എങ്ങനെ പ്രേമലേഖനമെഴുതാം; ഐന്‍സ്ററീന്‍ പറഞ്ഞുതരും!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us